തുറയൂര്‍: കോഴിക്കോട്പ യ്യോളിയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. തുറയൂര്‍ വട്ടക്കുനി ലിബീഷ് ആണ് മരിച്ചത്. ഏപ്രില്‍ 29 ന് പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.
പയ്യോളി ഭാഗത്തേയ്ക്ക് വരികയായിരുന്ന ലിബീഷ് സഞ്ചരിച്ച് സ്‌കൂട്ടര്‍ കുഴിയിലോ പൈപ്പിടുന്നതിനായി പ്രവൃത്തി നടക്കുന്ന മണ്‍കൂനയിലോ ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന കാറിന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
പിതാവ്: പരേതനായ ഭാസ്‌ക്കരന്‍,
മാതാവ്: ലീല,
സഹോദരി: ലിബിന,
ഭാര്യ: അഹല്യ,
മകള്‍: ജാന്‍വിക
