പത്തനംതിട്ടയിൽ തെരുവുനായയുടെ ആക്രമണം മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി

 


പത്തനംതിട്ട: ഓമല്ലൂരിൽ പിഞ്ചുബാലികയ്ക്ക് നേരെ തെരുവുനായയുടെ അതിക്രൂരമായ ആക്രമണം. വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരി സുകന്യയെയാണ് തെരുവുനായ കടിച്ചുകീറിയത്. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.


അടുക്കള വാതിൽ വഴി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനുമാണ് പ്രധാനമായും പരിക്കേറ്റത്. നായയുടെ ആക്രമണത്തിൽ സുകന്യയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉടൻ തന്നെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ കുട്ടി അവിടെ ചികിത്സയിലാണ്.


പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പകൽസമയത്ത് പോലും വീടിനുള്ളിൽ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്ന് പ്രദേശംവാസികൾ സങ്കടത്തോടെ പറയുന്നു.

Post a Comment

Previous Post Next Post