​വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചക്കിട്ടപാറ സ്വദേശിയായ ഓട്ടോഡ്രൈവർ മരിച്ചു



​പേരാമ്പ്ര: കടിയങ്ങാട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചക്കിട്ടപാറ തയ്യിൽ സന്തോഷ് മാത്യു (36) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചത്.


കഴിഞ്ഞ ഏപ്രിൽ 16-നായിരുന്നു സന്തോഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ജീപ്പുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കുടുംബം:

​പിതാവ്: മാത്യു (ജോയി)

​മാതാവ്: മേരി

​ഭാര്യ: ബ്ലെസി

​മക്കൾ: അന്ന മരിയ ജോൺ, ആഗ്നസ്

​സഹോദരങ്ങൾ: ബിന്ദു, പ്രിയ, പ്രിൻസി, സനീഷ്, അഭിലാഷ്

Post a Comment

Previous Post Next Post