കൊച്ചി: ചെല്ലാനത്ത് പിക്കപ്പ് വാൻ ഇടിച്ച് സൈക്കിൾ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. കാട്ടുപറമ്പിൽ ജോസഫ് ലിബിൻ-ലിന്റ ദമ്പതികളുടെ മകൾ സേറ ജോസഫ് (12) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചെല്ലാനം പാണ്ടിക്കുടി റോഡിൽ നിന്ന് പുത്തൻതോട് ബീച്ച് ഭാഗത്തേക്ക് സൈക്കിൾ തിരിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥിനിയായ സേറയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും.
