നിരവിൽപ്പുഴ: നിരവിൽപ്പുഴ മുണ്ടക്കൊമ്പ് റോഡിൽ വാഴക്കന്ന് കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് കർണാടക സ്വദേശിയായ ഡ്രൈവർ മരിച്ചു. കർണാടക ചാമരാജ് നഗർ ഹരധനഹള്ളി ബണ്ടിഗരെ സ്വദേശി ഗിരിഷ (35) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കയറ്റത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക യും മറിയുകയുമായിരുന്നു. വാഹനത്തിൻ്റെ അടിയിൽപ്പെട്ട് ഗുരുതര മായി പരിക്കേറ്റ ഗിരിഷയെ ചീപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
