എറണാകുളം: എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വൈറ്റില എളംകുളം സ്വദേശി അതുലിനെയാണ് കാണാതായത്.
കുട്ടിക്കായുള്ള തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നാലംഗ സംഘം ഇന്ന് വൈകിട്ടാണ് ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽ അതുലിനെ കാണാതാവുകയായിരുന്നു.
വെളിച്ചക്കുറവും കടലിലെ ശക്തമായ തിരയും പരിഗണിച്ച് തിരച്ചിൽ അൽപ്പസമയത്തിനകം നിർത്തിവെച്ചേക്കും.
