കാസര്‍ഗോഡ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു



ഉദുമ :പള്ളിക്കര കല്ലിങ്കാലിന് സമീപം തീരക്കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കാണാതായി. കോട്ടയം ചങ്ങനാശേരി ചീരംചിറ വാഴപ്പള്ളി സ്വദേശി അംഗിത്, ചങ്ങനാശേരി പത്താംമുക്കം ചിങ്ങവനം സ്വദേശി അപ്പു ടി അബ്രഹാം എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.


ബേക്കൽ ബീച്ച് സന്ദർശിക്കാനാണ് ഇവർ നാലംഗ സംഘമായി എത്തിയത്. ബീച്ച് കണ്ടശേഷം ഇവർ കല്ലിങ്കാലിന് സമീപത്തെ തീരത്ത് കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെ ഇരുവരും ശക്തമായ തിരയിൽപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. സന്ധ്യാനേരത്ത് ഇവരെ റെഡ്‌മൂൺ ബീച്ചിന് സമീപം കണ്ടവരുണ്ട്.


അപകടവിവരമറിഞ്ഞ് ബേക്കൽ കോസ്റ്റൽ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. ഒപ്പമുണ്ടായിരുന്ന പുതുപറമ്പിൽ ചീരംചിറ സ്വദേശി അലൻ പി സോണി, അലൻ ദേവസ്യ എന്നിവർ നിലവിൽ ബേക്കൽ കോസ്റ്റൽ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. കാണാതായ യുവാക്കൾക്കായി തീരദേശ പൊലീസും നാട്ടുകാരും ചേർന്ന് കടലിൽ തിരച്ചിൽ തുടരുകയാണ്


Post a Comment

Previous Post Next Post