മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു



മലപ്പുറം : മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു. കോടൂർ സ്വദേശിയാണ് കുട്ടി .ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

മങ്ങാട്ടുപുലം മൂന്നാംപടിയൻ ബൈജുവിൻ്റെ മകൻ(7 വയസ്) കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത് 


Post a Comment

Previous Post Next Post