ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ലൈൻമാൻ മരിച്ചു



ഇരിങ്ങാലക്കുട  മാപ്രാണത്ത്   വൈദ്യുതി പോസ്റ്റിൽ നിന്ന് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് വൈദ്യുതി ജീവനക്കാരൻ മരിച്ചു .ആറാട്ടുപുഴ കൊക്കരിപ്പള്ളം അയ്യാണ്ടി വീട്ടിൽ വാസു മകൻ മനോജ് (46) ആണ് മരിച്ചത്

കരുവന്നൂർ മേജർ സെക്ഷനിലെ ജീവനക്കാരനാണ് ഇന്ന് രാവിലെ 7.30 ന് മാപ്രാണത്ത് വൈദ്യുതി പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഷോക്കേറ്റത് .ഉടൻ മാപ്രാണം ലാൽ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ആംബുലൻസിൽ എത്തിക്കുന്നതിനിടയിലാണ് വഴിമധ്യേ ഇയാൾ മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ട് ജീവനക്കാർ ഷോക്ക് എൽക്കാതെ രക്ഷപ്പെട്ടു. ഇവർക്ക് സാരമായ പരിക്കുകളുണ്ട്. ഭാര്യ രതിയാണ് ഭാര്യ.

മക്കൾ പൂജ ,അർജുൻ

സംസ്‌ക്കാരം പിന്നീട്


Post a Comment

Previous Post Next Post