കൊച്ചി: കാലടി ആശ്രമം സ്‌കൂളിന് സമീപത്തെ വീട്ടിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഗ്യാസ് അടുപ്പിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കവെ പെട്ടെന്ന് ഗ്യാസ് ലീക്ക് ആവുകയും തീ പടരുകയുമായിരുന്നു. ആശ്രമം സ്കൂളിന് സമീപം താമസിക്കുന്ന ഷാരി രതീഷിന്റെ വീട്ടിലാണ് തീ പടർന്നത്.തീ പടർന്നതിനിടെ ഗ്യാസ് ഓഫ് ചെയ്യാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇതോടെ അടുക്കളയിൽ നിന്ന് സിലിണ്ടർ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അങ്കമാലി ഫയർ ഫോഴ്സസ് സ്ഥലത്ത് എത്തി തീയണച്ചു. കാലടി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
തീപിടിത്തം ഉണ്ടായ വീടിന് അടുത്താണ് സ്കൂളും അങ്കണവാടിയും പ്രവർത്തിക്കുന്നത്. വീട്ടമ്മയുടെ സമയോചിത ഇടപെടലും വിവരം അറിഞ്ഞതിനെ തുടർന്ന് ഉടൻ ഫയർ ഫോഴ്സും എത്തിയത് വലിയ ദുരന്തം ഒഴിവാക്കി.
