ബൈക്ക് അപകടം: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു



കൊയിലാണ്ടി: വടയത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചുണ്ടേമ്മൽ മൊയ്തുവിൻ്റെ മകൻ മുഹമ്മദ് ആണ് മരണപ്പെട്ടത്.


ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മാതാവ്: ജസീല. സഹോദരി: ഇർഫാന.

​മൃതദേഹം നിലവിൽ മൊടക്കല്ലൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Post a Comment

Previous Post Next Post