റോഡ് മുറിച്ചുകടന്ന വയോധികനെ പിക്കപ്പ് വാനിടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം ആശുപത്രിയിൽ കഴിയുന്ന ഭാര്യക്ക് ചായ വാങ്ങി മടങ്ങവെ



തൊടുപുഴ: പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യക്ക് ചായ വാങ്ങി നൽകാൻ റോഡ് മുറിച്ചുകടന്ന വയോധികൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വർക്കി (62) ആണ് തൊടുപുഴ വെങ്ങല്ലൂരിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.


തിങ്കളാഴ്ച രാവിലെ 7.30ഓടെ തൊടുപുഴ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യ റൂബിക്ക് ചായ വാങ്ങി തിരികെ വരുന്നതിനിടെ, തൊടുപുഴ ഭാഗത്തുനിന്നും ♡ മൂവാറ്റുപുഴയിലേക്ക് അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ (KL 38 L 8817) ബെന്നിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.


അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11.17-ഓടെ ജീവൻ നഷ്ട‌പ്പെടുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് കാണിച്ച് ബെന്നിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post