മ്യാൻമർ തീരത്ത് ബോട്ടുകൾ മുങ്ങി 500 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്

 


നയ്പിഡോ: മ്യാൻമർ തീരത്ത് സമീപദിവസങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിൽപെട്ട് 500-ലധികം പേർ മരിച്ചതായി യുഎൻ ഏജൻസികൾ.

അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർഥികളാണ്.


അന്താരാഷ്ട്ര കുടിയേറ്റ സംഘടന, യുഎൻ അഭയാർഥി ഏജൻസി എന്നിവർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂൺ അവസാനത്തോടെ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്തുനിന്നാണ് രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ 250 ഓളം യാത്രക്കാരുണ്ടായിരുന്ന ആദ്യ ബോട്ടുമായുള്ള ആശയവിനിമയം പുറപ്പെട്ട് കുറച്ച സമയത്തിനകം തന്നെ നഷ്‌ടപ്പെടുകയായിരുന്നു. 280-ലധികം ആളുകളുമായി സഞ്ചരിച്ച രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടിന് മ്യാൻമറിലെ അയ്യർവാടി തീരത്തിന് സമീപം മുങ്ങിയതായാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post