കാൽനടയാത്രികനായ ബാങ്ക് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

 


തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ അമല പെട്രോൾ പമ്പിന് മുൻവശത്ത് വെച്ച് കാറിടിച്ച് യുവാവ് മരിച്ചു. അടാട്ട് ഫാർമേഴ്സ് ബാങ്ക് ചൂരക്കാട്ടുകര ബ്രാഞ്ച് ജീവനക്കാരൻ ശ്രീജിത്ത് (37, ചിറ്റിലപ്പിള്ളി മനക്കലത്ത് വീട്) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

അപകടം നടന്ന ഉടൻ ശ്രീജിത്തിനെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട് നടക്കും.

അപകടത്തിൽ കാറിലുണ്ടായിരുന്ന ആറമ്പിള്ളി സ്വദേശി ശ്രേയയ്ക്കും പരിക്കേറ്റു. ഇവരെ മുതുവറ ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post