കോഴിക്കോട് കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

 


​ചക്കിട്ടപാറ: തെങ്ങുകയറ്റ തൊഴിലിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.

​വ്യാഴാഴ്ച ഉച്ചയോടെ ചക്കിട്ടപാറ പന്തിരിക്കരയിലെ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടെയാണ് മധുവിന് കടന്നലിന്റെ കുത്തേറ്റത്. കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

​ഭാര്യ: ഗ്രീഷ്മ (യു.എ.ഇ). മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സഹോദരങ്ങൾ: സത്യൻ, മിനി, സുനിൽ, സിനി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post