തൃശൂർ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പിരായിരി പള്ളിക്കുളം സ്വദേശി ഉമ്മർ മുസ്ലിയാരുടെ മകൻ സുഹൈബ് ആണ് മരിച്ചത്.
ആലുവയിൽ ഒരു കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ചായ കുടിക്കാനായി സുഹൈബ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് കണ്ട് ഓടിക്കയറാൻ ശ്രമിക്കുമ്പോൾ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
