പത്തനംതിട്ട: പത്തനംതിട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തട്ട സ്വദേശി സതീഷ് കുമാര്‍(42), കോന്നി സ്വദേശി മധു എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഒരു ബൈക്ക് കത്തി നശിച്ചു.