തൃശൂർ: പുഴയ്ക്കലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കുന്നംപറമ്പ് സ്വദേശി ജെനിറ്റ രാജൻ (22) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3:30-ഓടെയായിരുന്നു അപകടം.
വേലൂരിൽ നിന്ന് തൃശൂരിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന ജെനിറ്റയും മാതാവ് ശാന്തിയും (44) സഞ്ചരിച്ചിരുന്ന വാഹനം പുഴയ്ക്കലിൽ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെനിറ്റയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ശാന്തി ആശുപത്രിയിൽ ചികിത്സയിലാണ്.
നിർഭാഗ്യകരമായ ഈ സംഭവത്തിൽ ആക്സിഡന്റ് റെസ്ക്യൂ 24x7 ടീം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാതാവ് ശാന്തി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആക്സിഡന്റ് റെസ്ക്യൂ 24x7
സേവനത്തിന്, എല്ലായ്പ്പോഴും നിങ്ങളോടൊപ്പം.
