വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

 


ബംഗളൂരു: കനത്ത മഴയെത്തുടർന്ന് മണ്ണി ടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് മൂന്ന് വയ സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിലെ ഇന്ദിരാനഗറിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്കുണ്ടായ സംഭവത്തിൽ മല്ലി കാർജുൻ (35), ഭാര്യ നാഗവേണി (28), മകൻ സന്തോഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ താമസിച്ചി രുന്ന വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. പോലീസും ഫയർഫോഴ്സും സ്ഥല ത്തെത്തി മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെ ത്തിയത്.

തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. പ്രദേശത്ത്കനത്ത മഴ തുടരു കയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്ക ണമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

Post a Comment

Previous Post Next Post