ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

 


ബംഗളൂരുവിൽ വെച്ചുണ്ടായ

ദാരുണമായ അപകടത്തിൽ മലയാളി യുവാവായ ആലപ്പുഴ കൈനകരി സൗത്ത് സ്വദേശി ജയജീവൻ സി.ജെ (18) -മരണപ്പെട്ടു. ട്രക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. സഹോദരന്റെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട ട്രക്ക് വന്നു ബൈക്കിൽ ഇടിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ രാജരാജേശ്വരി കോളേജിൽ വച്ച് നടന്നു കൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് മലയാളി അസോസിയേഷൻ ടീമിന്റെ നേതൃത്വത്തിൽ മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജയജീവന്റെ സ്ഥലം ആലപ്പുഴ കൈനകരി സൗത്ത്, ആലപ്പുഴ ആണ് വീട് .രാജരാജേശ്വരി മെഡിക്കൽ കോളേജിൽ വെച്ചുള്ള പോസ്റ്റ്മോർട്ടം നടപടികൾക്കും, ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് സൗകര്യങ്ങൾക്കും, ബന്ധുക്കൾക്ക് ആവശ്യമായ മറ്റെല്ലാ സഹായങ്ങൾക്കും യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ സുഭാഷ്, ജാഷിർ എന്നിവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നു.

Post a Comment

Previous Post Next Post