ആലപ്പുഴ : തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് ചൊവ്വാഴ്‌ച രാത്രി കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശൻ്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് അമ്പിളി കായലിലേക്ക് ചാടിയതെന്ന് കരുതുന്നു.
തുടർന്ന് പോലീസും ഫയർഫോഴ്സ് റെസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് കായലിൽ തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ബുധനാഴ്യാണ് അമ്പിളിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്പിളിക്ക് അതുൽ, അതുല്യ എന്നീ രണ്ട് മക്കളുണ്ട്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
