ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



ആലപ്പുഴ: കളർകോട് തനാകുളം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനു (29) ആണ് മരിച്ചത്.


ഇന്നലെ കുളിക്കാൻ ഇറങ്ങിയ വിനുവിനെ കാണാതായതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി വൈകിയും തുടർന്ന തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.


ഇന്ന് രാവിലെ എട്ടുമണിയോടെ കുളത്തിലെ വടക്കേ ഓവിന്റെ കടവിൽ നിന്നാണ് വിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.


മൃതശരീരം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മാറ്റും. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post