കണ്ണൂർ: പയ്യാമ്പലത്തെ റെയിൻബോ അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം. കെട്ടിടത്തിലെ ഒൻപതാം നിലയിലുള്ള 9C1 നമ്പർ അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഡോക്ടർമാർ താമസിച്ചിരുന്ന ഈ അപ്പാർട്ട്മെന്റ് പൂർണ്ണമായും കത്തിനശിച്ചു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം സമയോചിതമായി തീയണച്ചതിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിലെ മറ്റു അപ്പാർട്ട്മെന്റുകളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിശമന സേനയ്ക്കായി.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
