തിരുവനന്തപുരം
ആലംകോട് :ആലംകോടിനു സമീപം കാറിനു
തീപിടിച്ചു.ചാത്തമ്പാറ മലബാർ
ഫർണീച്ചറിന്റെ നാനോ കാറിലാണ്
ഓട്ടത്തിനിടയിൽ തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക്
ഒരു മണിയോടെ ദേശീയ പാതയിൽ
ആലംകോടിന് സമീപമാണ് കാറിൽ തീ
പിടിച്ചത്. ആളപായമില്ല. കാറിന്റെ
എൻജിൻഭാഗവും സീറ്റും ബാറ്ററിയും
കത്തിനശിച്ചു. ആറ്റിങ്ങൽ അഗ്നിശമന
സുരക്ഷാ നിലയത്തിലേയും കല്ലമ്പലം
നിലയത്തിലേയും സേനാംഗങ്ങൾ എത്തി
വൻ തീ അണച്ചു