തിരുരങ്ങാടി കരിപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

 


മലപ്പുറം ചെമ്മാട്-പരപ്പനങ്ങാടി റോഡിൽ കരിപ്പറമ്പ്  അമ്പലപ്പടിയിൽ   ബൈക്ക് നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞ് ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കുപറ്റിയ പരപ്പനങ്ങാടി സ്വദേശിയെയും അന്യസംസ്ഥാന തൊഴിലാളിയെയും തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സകായി കോഴിക്കോട് മെഡിക്കൽ കോളേജില്ലേക്ക് മാറ്റിയെങ്കിലും അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു   സുച്ചന്ദ് രാജക് (34) ആണ് മരിച്ചത്. 

. ഇന്നലെ രാത്രി ഒരു മണിക്കാണ് അപകടം.

ഇരുവരും പരപ്പനങ്ങാടി നെടുവയിൽ

താമസിക്കുന്നവരാണ്.

ചെമ്മാട്ടെ ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ്

അപകടം. അമ്പലപ്പടിയിൽ ഏതാനും മീറ്റർ

ഡ്രൈനേജ് തുറന്നിട്ട നിലയിലാണ്. റോഡ്

വക്കിനോട് ചേർന്നായതിനാൽ

പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല.  മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.


Post a Comment

Previous Post Next Post