കുന്നംകുളത്ത് രോഗിയുമായി ആംബുലന്‍സ് എത്തിയിട്ടും ബാരിക്കേഡ് മാറ്റാതെ പൊലീസ്; പ്രതിഷേധം





തൃശ്ശൂർ കുന്നംകുളം: ആംബുലന്‍സിന് വഴി കൊടുക്കാതെ പൊലീസ്. സമരക്കാരെ നേരിടാന്‍ സ്ഥാപിച്ച ബാരിക്കേഡ് ആംബുലന്‍സിന് മുന്നില്‍ നീക്കാതെ കുന്നംകുളം പൊലീസ്.

യൂത്ത് കോണ്‍ഗ്രസിന്റെ കുന്നംകുളം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് മുമ്ബ് റോഡ് അടച്ചിരുന്നു. രോഗിയുമായ ആംബുലന്‍സ് വന്ന സമയത്ത് മാര്‍ച്ച്‌ ആരംഭിച്ചിരുന്നില്ല. എന്നിട്ടും ബാരിക്കേഡ് നീക്കാതെ പൊലീസ് നിലയുറപ്പിക്കുകയായിരുന്നു. ആംബുലന്‍സ് പൊലീസ് മടക്കി അയയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം.

Post a Comment

Previous Post Next Post