ചുവന്നമണ്ണിൽ ഇന്നോവ കാർ ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം; ഒരാൾക്ക് പരിക്ക്



തൃശ്ശൂർ  പട്ടിക്കാട്. ചുവന്നമണ്ണ് ബിവറേജിന് സമീപം

ഇന്നോവ കാർ ടിപ്പർ ലോറിയിൽ

ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക്

പരിക്ക്. കോയമ്പത്തൂർ സ്വദേശി ഭാസ്ക്കർ

(70) നാണ് സാരമായി പരിക്കേറ്റത്. പരിക്ക്

ഗുരുതരമല്ല. വാഹനത്തിൽ

ഡ്രൈവർ ഉൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്.

മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

ഇന്ന് പുലർച്ചെ 4 മണിക്കാണ് പാലക്കാട്

ഭാഗത്തേക്കുള്ള പാതയിൽ അപകടം

ഉണ്ടായത്. ശബരിമലയിൽ നിന്നും

കോയമ്പത്തൂരിന് പോയിരുന്ന വാഹനം

ചുവന്നമണ്ണിൽ വെച്ച് ടിപ്പർ ലോറിക്ക്

പുറകിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം

വിട്ട കാർ ദേശീയപാതയിൽ നിന്നും സർവ്വീസ്

റോഡിൽ ഇറങ്ങിയാണ് നിന്നത്.

ഉറങ്ങിയതാണ് അപകട കാരണം എന്നാണ്

പ്രാഥമിക നിഗമനം. പരിക്കേറ്റയാളെ

വാണിയമ്പാറയിൽ നിന്നുള്ള 108

ആംബുലൻസിൽ തൃശൂർ എലൈറ്റ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ

Post a Comment

Previous Post Next Post