ഓടിക്കൊണ്ടിരുന്ന കാറിന്​ തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു



ഹരിപ്പാട്​:ഓടിക്കാണ്ടിരുന്ന കാറിന്​ തീപിടിച്ചു. അതിവേഗം ചാടിയിറങ്ങിയ ഡ്രൈവർ രക്ഷപ്പെട്ടു. കുമാരപുരം കാട്ടിൽ മാർക്കറ്റ്​ നവഭവനത്തിൽ അക്ഷയ്​ (26) രക്ഷപ്പെട്ടത്​.


ഇന്നുച്ചക്ക്​ 1.30ന്​ ഹരിപ്പാട്​ സിഗ്​നൽ കാത്തുകിടക്കുമ്പോൾ ബോണറ്റിൽ നിന്നും പുകയുയർന്നു. സമീപത്തുണ്ടായിരുന്ന മറ്റ്​ വാഹന യാത്രക്കാർ പറഞ്ഞതോടെ അതിവേഗം പുറത്തുചാടി. ഈ സമയം കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി ഹരിപ്പാട് നിന്നും ഫയർ ഫോയ്‌സ് എത്തി ആണ് തീ കെടുത്തിയത് 


Post a Comment

Previous Post Next Post