കോട്ടയത്ത് കഞ്ഞിക്കുഴിയിൽ കാറുകൾ കൂട്ടയിടിച്ചു. മൂന്നു പേർക്ക്പരിക്ക്

 



കോട്ടയം: കഞ്ഞിക്കുഴിയിൽ കാറുകൾ കൂട്ടയിടിച്ചു. സബ്ബ് കളക്ടർ സഞ്ചരിച്ചിരുന്ന ഒദ്യോഗിക വാഹനവും അപകടത്തിൽ പെട്ടവയിൽ പെടുന്നു. മൂന്നു പേർക്ക് നിസാര പരിക്കേറ്റു.

      ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ കഞ്ഞിക്കുഴി ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് എത്തിയ കാർ, നിയന്ത്രണം നഷ്ടമായി മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഹ്യൂംഡായ് നിയോസ്, സബ്ബ് കളക്ടർ രാജീവ് കുമാർ ചൗധരി സഞ്ചരിച്ചിരുന്ന മഹീന്ദ്ര എസ്.യു.വി, ഔഡി എന്നീ കാറുകളാണ് അപകടത്തിൽ പെട്ടത്. നിയോസ് കാറിൽ സഞ്ചരിച്ചിരുവർക്കാണ് പരിക്കേറ്റത്. നിയോസിൻ്റെ എയർ ബാഗ് പൊട്ടിയതിനാൽ വലിയ പരിക്കുകളില്ലാതെ യാത്രക്കാർ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് കഞ്ഞിക്കുഴിയിൽ ഗതാഗതക്കുരുക്കുണ്ടായി. കാറിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

      അപകടത്തെ തുടർന്ന് സബ് കളക്ടറെ മറ്റൊരു വാഹനത്തിൽ കളക്ടറേറ്റിൽ എത്തിച്ചു.


Post a Comment

Previous Post Next Post