പെരുമ്പുഴ പാടത്ത് ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക്‌ ദാരുണാന്ത്യം



തൃശ്ശൂർ കാഞ്ഞാണി: സംസ്ഥാന പാതയിൽ

പെരുമ്പുഴ പാടത്ത് ഓട്ടോറിക്ഷ

ബസിലിടിച്ച് ഓട്ടോ

ഡ്രൈവർ മരിച്ചു.

ഡ്രൈവർ എറിയാട് സ്വദേശി

ഓട്ടോ

സലീം (36) ആണ് മരിച്ചത്. രാവിലെ

8.45 ഓടെയായിരുന്നു സംഭവം. ബൈക്കിൽ യുവതിയുമായി അമിത

വേഗത്തിലെത്തിയ യുവാവാണ്

അപകടത്തിന് വഴിവച്ചതെന്ന്

നാട്ടുകാർ പറഞ്ഞു. ഇയാൾ

സഞ്ചരിച്ചിരുന്ന

ബൈക്ക് ഒരു

കാറിനെ മറികടക്കുന്നതിനിടെയാണ്

തൃപ്രയാർ -തൃശൂർ റൂട്ടിലോടുന്ന

കാർലോസ് എന്ന ബസ്സ് എതിരെ

വരുന്നത്. ഇതോടെ

പോയിരുന്ന ഓട്ടോയിലിടിക്കുകയും,

ഓട്ടോ നിയന്ത്രണം വിട്ട് ബസിൽ

ഇടിക്കുകയുമായിരുന്നു.

ബൈക്ക് മുന്നിൽ അത് വഴി വന്ന മറ്റു യാത്രക്കാർ

അപകടത്തെ തുടർന്ന് അതീവ

ഗുരുതരാവസ്ഥയിലായ ഓട്ടോ

ഡ്രൈവറെ തൃശൂർ അശ്വനി

ആശുപത്രിയിൽ എത്തിച്ചെങ്കിലും

മരിച്ചു. ബൈക്ക് യാത്രക്കാർക്കും

പരിക്കേറ്റു. അപകടത്തിൽ ഓട്ടോ

പൂർണമായും തകർന്നു. ബസിന്റെ

മുൻഭാഗവും കേടുപറ്റിയിടുണ്ട് .

നാട്ടിക ഫയർ ഫോഴ്സ് അസിസ്റ്റന്റ്

സ്റ്റേഷൻ ഓഫീസർ ടി.കെ. ജയകുമാർ

അരുൺ മോഹൻ, ഷെബിൻ,

ബൈജു, വിപിൻ, എന്നിവരുടെ

നേതൃത്വത്തിൽ ഫയർ ഫോഴ്സ്

സംഘം സ്ഥലത്തെത്തി റോഡിലെ

രക്തവും മറ്റും വെള്ളം ചീറ്റിച്ച്

വൃത്തിയാക്കി.  അപകടത്തെ തുടർന്ന് സംസഥാന

പാതയിൽ അര മണിക്കൂറിലധികം

ഗതാഗതം മുടങ്ങി. അന്തിക്കാട്

എസ്ഐ പി.കെ. പ്രദീപ്

,എഎസ്ഐ അസീസ് എന്നിവരുടെ

നേതൃത്വത്തിൽ പോലീസ്

സ്ഥലത്തെത്തി മേൽ നടപടികൾ

സ്വീകരിച്ചു.

Post a Comment

Previous Post Next Post