ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു




കോഴിക്കോട്  മേപ്പയ്യൂർ: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മേപ്പയ്യൂർ - നെല്യാടിക്കടവ് റോഡിൽ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മേപ്പയ്യൂർ രയരോത്ത് മീത്തൽ ബാബുവിന്റെ മകൻ അമൽ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ്മണിയോടെയാണ് സംഭവം. അമൽ കൃഷ്ണ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും

കൂട്ടിയിടിച്ചാണ് അപകടം. അമലിനെ ഉടനെ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ

എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേപ്പയ്യൂർ ജി വി എച്ച് എസ് .എസിലെ പ്ലസ് വൺ

വിദ്യാർത്ഥിയാണ് അമൽ.

Post a Comment

Previous Post Next Post