ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്കു പരിക്ക്



തൃശ്ശൂർ   പാലിയേക്കര: മേല്‍പ്പാലത്തിനു സമീപം കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രികരായ രണ്ടുപേര്‍ക്കു പരിക്ക്.

മണ്ണംപേട്ട സ്വദേശികളായ സനോജ്, ജിബിന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്കു പോയ സൂപ്പര്‍ ഫാസ്റ്റ് ബസ് പാലത്തിനടിയിലെ സര്‍വീസ് റോഡിലൂടെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ ഒരു ഭാഗം തകര്‍ന്നു.

Post a Comment

Previous Post Next Post