വിദ്യാര്‍ഥിയെ സ്‌കൂളിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തികാസർകോട്  കുണ്ടംകുഴി:  വിദ്യാര്‍ഥിയെ സ്‌കൂളിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും സ്‌കൂളിന് സമീപത്ത് താമസിക്കുന്ന വിനോദ് - ശാലിനി ദമ്ബതികളുടെ മകനുമായ അഭിനവ് (17) ആണ് മരിച്ചത്.


ചൊവ്വാഴ്ച വൈകീട്ട് കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് അഭിനവ് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ട് മണിയോടെ സ്‌കൂളിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണ കാരണം സംബന്ധിച്ച്‌ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അഭിനവിന്റെ അപ്രതീക്ഷിത മരണം സഹപാഠികളിലും ഞെട്ടലുളവാക്കി.

Post a Comment

Previous Post Next Post