ആറുവയസ്സുകാരിയെ വെട്ടിക്കൊന്ന പിതാവ് ജയിലില്‍ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം

 


 മാവേലിക്കര ആറുവയസ്സുകാരിയായ നക്ഷത്രയെ മഴുവിന് വെട്ടിക്കൊന്ന പിതാവ് ശ്രീമഹേഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലില്‍ എത്തിച്ചതിനു പിന്നാലെയാണ് ശ്രീമഹേഷ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.


ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീമഹേഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ബുധന്‍ രാത്രി ഏഴരയോടെയാണ് പ്രതി മകളെ വെട്ടിക്കൊന്നത്. അമ്മ സുനന്ദയെയും മഹേഷ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു.



Post a Comment

Previous Post Next Post