നിയന്ത്രണം നഷ്ടപ്പെട്ട പെട്ട പിക്കപ്പ് വാഹനം ബേക്കറിയിലേക്ക് ഇടിച്ചു കയറി അപകടം

 


ഇടുക്കി കല്ലാറുകുട്ടി കത്തിപ്പാറയിൽ വ്യാപാര സ്ഥാപനത്തിലേക്ക് പിക്കപ്പ് വാഹനം ഇടിച്ചു കയറി നാശനഷ്ടം സംഭവിച്ചു. കത്തിപ്പാറ സ്വദേശി മുരളിയുടെ ബേക്കറിയിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇടിച്ചു കയറിയത്. എൻഎച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട കല്ലാറുകുട്ടിയിലെ കോൺക്രീറ്റ് ജോലികൾക്ക് ശേഷം അടിമാലിയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാലര ലക്ഷത്തോളം രൂപ നാശനഷ്ടം ഉണ്ടായതായാണ് വിവരം.

Post a Comment

Previous Post Next Post