കൊണ്ടോട്ടിയിൽ നിർത്തിയിട്ട കാറുകൾക്ക് തീ പിടിച്ചു

 



മലപ്പുറം:കൊണ്ടോട്ടി മോയീൻകുട്ടി വൈദ്യർ സ്മാരകത്തിനു സമീപം നിർത്തിയിട്ട കാറുകൾ കത്തി നശിച്ചു.ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. എ സി അറ്റകുറ്റ പണികൾക്ക് വേണ്ടി കാർ വർക്ക്‌ ഷോപ്പിൽ നിർത്തിയിട്ട കാറുകൾക്ക് ആണ് തീ പിടിച്ചത്.കൊണ്ടോട്ടി പാണ്ടിക്കാട് അലി അക്ബർ എന്നയാളുടെ ഉടമസ്ഥതയിലുള്ള റിനു കാർ എ സി റിപ്പയർ ഷോപ്പിനു പിറകു വശത്തെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട KL11 AM 2366 ടാറ്റാ നാനോ കാറും KL 46 E 7543 മാരുതി ഈക്കോ കാറുമാണ് കത്തിയത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മലപ്പുറം അഗ്നിരക്ഷാ സേന അംഗങ്ങൾ അര മണിക്കൂറോളം പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ഇരുപത്തിയഞ്ചു കീലോ മീറ്റർ അപ്പുറമുള്ള മലപ്പുറം അഗ്നി രക്ഷ സേന സ്ഥലത്തു എത്തുമ്പോയേക്കും കാറുകൾ ആളികത്തികൊണ്ടിരിക്കുകയായിരുന്നു.കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മലപ്പുറം അഗ്നി രക്ഷാ നിലയം കഴിഞ്ഞാൽ അടുത്ത നിലയം അൻപതു കിലോമീറ്റർ അകലെയുള്ള മീഞ്ചന്ത അഗ്നിരക്ഷാ നിലയമാണ്.ഈ നിലയങ്ങളിൽ നിന്നെല്ലാം ഫയർ യൂണിറ്റ് സ്ഥലത്തു എത്തുമ്പോയേക്കും തീയുടെ വ്യാപ്തി അനിയന്ത്രിതമായിരിക്കും.കൊണ്ടോട്ടി കേന്ദ്രീകരിച്ചു അഗ്നി രക്ഷാ നിലയം വേണമെന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്.സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രദീപ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ എസ് പ്രദീപ്‌ കുമാർ, കെ സി മുഹമ്മദ്‌ ഫാരിസ്,വി വിപിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എം ഫസലുള്ള, ഹോം ഗാർഡ് വി ബൈജു തുടങ്ങിയവർ തീ അണക്കുന്നതിൽ പങ്കാളികളായി.

Post a Comment

Previous Post Next Post