കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു



കണ്ണൂർ : കണ്ണൂർ അഴീക്കോട് ആനിവയലില്‍ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. മാട്ടൂല്‍ സ്വദേശി ഇസ്മയില്‍ ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഞായറാഴ്ച പത്തുമണിയോടെയാണ് സംഭവം. ഇസ്മായിലിനെ കുളത്തില്‍ കാണാതായ ഉടന്‍തന്നെ ഫയര്‍ഫോഴ്‌സും പോലിസും. നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. പുഴയുടെയും ജലസംഭരണികളുടെയും അടുത്തേക്ക് കാണാന്‍ പോലും പോവരുതെന്ന നിര്‍ദേശമുണ്ടെങ്കിലും പലരും അത് ഗൗനിക്കുന്നില്ല.......



Previous Post Next Post