ഡൈവിങ് ജോലിക്കിടെ അപകടം. കപ്പലിന്റെ അടിത്തട്ടിൽ ബന്ധം നഷ്ടമായി, മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

 


കൊച്ചി: ഷിപ്‌യാർഡിൽ നാവികസേനാ കപ്പലിന്റെ അറ്റകുറ്റ പണിക്കിടെ മുങ്ങൽ വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടിൽ അബൂബക്കറിന്റെ മകൻ അൻവർ സാദത്ത് ആണ് മരിച്ചത് 25 വയസ്സായിരുന്നു...

എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങൽ വിദഗ്‌ധരെ കരാർ അടിസ്ഥാനത്തിൽ നൽകുന്ന കമ്പനിയാണിത്. ഈ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയമുണ്ട്...


ഉച്ചകഴിഞ്ഞാണ് അൻവർ അടിത്തട്ടിലേക്കു മുങ്ങിയത്. 1 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളിൽ നിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ യുവാവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവണ്‍ ഉണ്ടായിരുന്നെങ്കിലും 5 മണിയോടെ മരിച്ചു...

Post a Comment

Previous Post Next Post