മാനന്തവാടി: മാനന്തവാടി പെരുവക റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കമ്മന സ്വദേശി അമൽ ജോൺസൺ (24) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡി ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമലിൻ്റെ വലതുകാലിൻ്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കണിയാമ്പറ്റ സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ ക്കാർക്കും പരിക്കില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കമ്മന ഭാഗത്തേക്ക് പോകുകയായിരുന്ന കാറും, എതിരെ വന്ന ബുള്ളറ്റുമാ ണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൻ്റെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻ ടയറടക്കമുള്ള ഭാഗം വേർപെട്ടിട്ടുണ്ട്
