കൊച്ചിയിൽ ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

 


കൊച്ചിയിൽ ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു അപകടം. തിരൂർ സ്വദേശി ആബിദാണ് (34) മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. തലക്കേറ്റ ഗുരുതര മുറിവാണ് മരണകാരണം. പറവൂരിൽ നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചേരാനല്ലൂർ ജംങ്ഷനിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ വാഹനം പൂർണ്ണമായും തകർന്നു. കള്ളിയത്ത് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു യുവാവ്. പിതാവ്: അഷ്റഫ്. മാതാവ്: ഫാത്തിമ. ഭാര്യ: ലുബ. മക്കൾ: മറിയം മന്ന, നൂഹ് നഹാൻ. സഹോദരങ്ങൾ: നൗഷാദ്, ഷാഹുൽ ഹമീദ്, സവാദ്, ഹാജറ.

Post a Comment

Previous Post Next Post