ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു

 


ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. ദർശനത്തിനായി പോയവരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വെച്ച് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർഥാടകരെ വേഗം പുറത്ത് ഇറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post