തമിഴ്നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ബാന്റ്സെറ്റ് കലാകാരൻ മരണപ്പെട്ടു



 മലപ്പുറം നിലമ്പൂർ : ചന്തക്കുന്ന് ജാവഹർനഗർ സ്വദേശി ഉണ്ണികൃഷ്ണൻ (40)ആണ് മരണപ്പെട്ടത്.  

ന്യൂ സംഗീത് തിരൂർ ബാന്റ്സെറ്റ് ടീമിലെ ക്ലാർനിറ്റ് ആർട്ടിസ്റ്റായ ഉണ്ണികൃഷ്ണനും സംഘവും നവംബർ 30ന് കർണ്ണാടക ബർഗൂരിൽ പ്രോഗ്രാമിന് പോയി തിരിച്ചുവരുന്നവഴി ഇന്നലെ രാത്രി തമിഴ്നാട്ടിലെ കാവേരിപട്ടണത്തിനടുത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു..  

കൃഷ്ണഗിരി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകും. ഭാര്യ: പ്രവീണ, മക്കൾ: നയന, നവീൻ കൃഷ്ണ,

Post a Comment

Previous Post Next Post