മൂവാറ്റുപുഴ: എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8:30ഓടെ മൂവാറ്റുപുഴ-കൂത്താട്ടുകുളം പാതയിൽ ഉന്നക്കുപ്പ വളവിലായിരുന്നു അപകടം. കാലടിയിൽ നിന്ന് അരിപ്പൊടിയുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഉന്നകുപ്പ വളവ് വീശുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിലെ നേരിയതോതിൽ ഗതാഗതം തടസപ്പെട്ടു.
