ചൈനീസ് വിമാനം തകർന്നുവീണു;വിമാന ത്തിൽ 133 യാത്രക്കാർ വീഡിയോ കാണാം 👇

ബെയ്ജിങ്: ചൈനയില്‍ 133 പേരുമായി പോയ യാത്രാ വിമാനം തകര്‍ന്നു വീണു. ചൈന ഈസ്റ്റേണ്‍ വിമാനമാണ് തക‍ര്‍ന്നു വീണതെന്നാണ് ചൈനീസ് മാധ്യമമായ സിസിടിവിയുടെ റിപ്പോര്‍ട്ട്.

ദക്ഷിണ പടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. പര്‍വമമേഖലയലാണ് വിമാനം തകര്‍ന്നത്. ഇതേതുടര്‍ന്ന് ഇവിടെ തീപിടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അതേസമയം, അപകടത്തില്‍ എത്ര പേര്‍ മരിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല.

രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കന്‍മിങ്ങില്‍നിന്ന് ഗ്വാങ്ഷുവിലേക്ക് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പര്‍വതമേഖലയില്‍ തകര്‍ന്നുവീണ വിവരം പുറത്തെത്തുന്നത്



 

Post a Comment

Previous Post Next Post