കൊച്ചി: ഫ്‌ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ഫ്‌ലാറ്റിലെ താമസക്കാരിയായ ചന്ദ്രിക(63)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
12-ാം നിലയില്‍നിന്ന് ഇവര്‍ താഴേക്കു ചാടിയതാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനൊപ്പം ദുബായില്‍നിന്നു കഴിഞ്ഞ ദിവസമാണു ചികിത്സയ്ക്കായി ഇവര്‍ കൊച്ചിയില്‍ എത്തിയത്.