പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറി ഉയര്‍ത്തി. ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി.

 കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറി ഉയര്‍ത്തി.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ലോറി ഉയര്‍ത്താനായത്. ലോറിയുടെ ഡ്രൈവറായ അജികുമാറിന്റെ മൃതദേഹവും കണ്ടെത്തി. പാറശാല സ്വദേശി അജികുമാറാണ് ലോറിക്കിടയില്‍ കുടുങ്ങി മരിച്ചത്. ക്രെയിന്‍ എത്തിയാണ് ലോറിയെ പാറമടക്കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ഇന്നലെ രാത്രിയില്‍ തന്നെ നടത്തിയെങ്കിലും വെളിച്ചത്തിന്റെ കുറവ് മൂtലം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘവും ഫയര്‍ ഫോഴ്‌സും എത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

13 ടണ്‍ ഭാരമുള്ള ലോറിയാണ് പാറമടക്കുളത്തിലേയ്ക്ക് മറിഞ്ഞത്. ചങ്ങനാശേരിയില്‍ നിന്ന് രണ്ട്‍ ക്രയിനുകള്‍ എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും അതും ദുഷ്‌ഫലമാകുകയായിരുന്നു. 30 ടണിന്റെ രണ്ട് ക്രയിനുകളാണ് രക്ഷപ്രവര്‍ത്തനത്തിനായി കൊണ്ടുവന്നത്.

ലോറിക്കുള്ളില്‍ ഡ്രൈവര്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു.


Post a Comment

Previous Post Next Post