പരപ്പനങ്ങാടി : പുത്തരിക്കൽ ഉള്ളണം
റോഡ് ജംഗ്ഷനിലെ വാടക
ക്വാർട്ടേഴ്സിൽ താമസമാക്കിയ ചാലക്കുടി
സ്വദേശിയായ തൊഴിലാളിയെ മർദ്ധിച്ചു.
കൊലപെടുത്തിയ കേസിൽ യുവാവ്
അറസ്റ്റിൽ. പരപ്പനങ്ങാടി മുങ്ങത്താം തറ
സ്വദേശി അജീഷ് (38) നെ പരപ്പനങ്ങാടി
പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച്ച
രാത്രി ഇരുവരും തമ്മിലുണ്ടായ
അടിപിടിയെ തുടർന്ന് കോഴിക്കോട്
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച
ചാലക്കുടി സ്വദേശി ചികിത്സക്കിടെ യാണ്
മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത
പൊലീസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന്
തെളിവെടുപ്പ് നടത്തുകയും ശാസ്ത്രീ
തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
പ്രതിയെ വ്യാഴാഴ്ച്ച കോടതിയിൽ
ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
