കുതിരയെ കാറിടിച്ച്‌ അപകടം കാര്‍ ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു.

 ചാവക്കാട്: കടപ്പുറം തീരദേശ പാതയായ അഹമ്മദ് കുരിക്കള്‍ റോഡില്‍ കുതിരയെ കാറിടിച്ച്‌ അപകടം. സംഭവത്തില്‍ കുതിരക്കും കാര്‍ ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു.

ഇന്ന് രാത്രി 7.30ന് തൊട്ടാപ്പ് ബദര്‍പള്ളിക്ക് സമീപത്തുണ്ടായ അപകടത്തില്‍ കടപുറം തൊട്ടാപ്പ് സ്വദേശിയുടെ കുതിരക്കാണ് പരിക്കേറ്റത്. കാര്‍ ഓടിച്ച യുവാവിന്‍റെ കൈക്കും പരിക്കുണ്ട്.



ബ്ലാങ്ങാട് ബീച്ചു ഭാഗത്തുനിന്ന് വന്ന കുതിരയും തെക്ക് അഞ്ചങ്ങാടി ഭാഗത്തുനിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഗ്ലാസിലേക്കു കുതിര തെറിച്ചു വീണു. ഇതോടെ കാറിന്റെ മുന്‍ഭാഗവും ഗ്‌ളാസും തകര്‍ന്നു.


വായില്‍നിന്നും രക്തം വാര്‍ന്നൊഴുകിയ കുതിരയുടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കുണ്ട്. സ്ഥലത്തെത്തിയ ചാവക്കാട് പൊലീസ് റോഡില്‍ തളര്‍ന്നു കിടന്ന കുതിരയെ തൃശൂര്‍ വെറ്ററിനറി കോളേജിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post