മലപ്പുറം വളാഞ്ചേരിയിൽ ഏഴു വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

 വളാഞ്ചേരിയിൽ ഏഴു വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

   30/03/2022

മലപ്പുറം 

വളാഞ്ചേരിയിൽ ഏഴു വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്ന് പരാതി. വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല- നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാം എന്ന കുഞ്ഞിനെയാണ് കാണാതായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. ഫ്ലാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അപ്പാർട്ട്മെന്റിൽ നിന്നും കഴിഞ്ഞ ദിവസം ഒരു യുവാവിനെ പുറത്താക്കിയിരുന്നുവെന്നും കുട്ടിയെ കാണാതായ ദിവസം ഈ യുവാവ് ഇവിടെ എത്തിയിരുന്നതായും അപ്പാർട്ട്മെന്റിലെ താമസക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

9747600100






Post a Comment

Previous Post Next Post