കോഴിക്കോട് ബാലുശ്ശേരി : ബുള്ളറ്റിനുപിറകിൽ ഓട്ടോയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് 

ബാലുശ്ശേരി ബ്ലോക്ക് റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.മാര്യംമഠം മാധവിൽ റിട്ട.സബ് ഇൻസ്പെക്ടർ യതീഷിന്റെ മകൻ സായൂജ്(20) ആണ് മരിച്ചത്.

സായുജ് സഞ്ചരിച്ച ബുള്ളറ്റിനു പിറകിൽ ഓട്ടോ ഇടിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം.

കോഴിക്കോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഉള്ളിയേരി എം.ഡിറ്റ്. വിദ്യാർഥിയാണ്. അമ്മ: സന്ധ്യ.സഹോദരൻ: സിദ്ധാർഥ്.


Post a Comment

Previous Post Next Post